MARANCHERY

തണൽ വാര്‍ഷികം:ഫെസ്റ്റിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തി

മാറഞ്ചേരി :തണൽ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള തണൽ ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കായുമുള്ള കലാ മത്സരങ്ങൾ തണൽ ആഡിറ്റോറിയത്തിൽ നടന്നു.കലാമത്സരങ്ങൾ എഴുത്തുകാരനും കവിയുമായ ബഷീർ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഏ.ടി. അലി, ടി.പി നാസർ, ഷരീഫനാസർ എന്നിവർ പ്രസംഗിച്ചു.കലാവിഭാഗം കൺവീനർ റീന ടീച്ചർ സ്വാഗതവും ജനറൽ കൺവീനർ ബേബി ബാൽ നന്ദിയും പറഞ്ഞു.മെയ് 1 ന് വ്യാഴാഴ്ച സൽക്കാര കമ്മ്യൂണിറ്റി ഹാളിലാണ് തണൽ ഫെസ്റ്റ് നടക്കുന്നത്. കലാമത്സരങ്ങൾക്ക് നിഷിദ, സുബൈദ ടീച്ചർ, ആരിഫ ബഷീർ എന്നിവർ നേതൃത്വം നൽകി.തണൽ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ മെയ് 22ന് ചൊവ്വാഴ്ച നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button