BREAKING NEWSLATEST NEWSPUBLIC INFORMATIONUncategorizedUPDATES

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പൊലീസ് ചമഞ്ഞെത്തി 17കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം. തെക്കൻ ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റു രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഡൽഹി സ്വദേശിയായ പെൺകുട്ടി തന്റെ സുഹൃത്തായ പതിനേഴുകാരനൊപ്പം വൈകുന്നേരം 7 മണിയോടെയാണ് കൽക്കാജി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. ക്ഷേത്രദർശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും തൊട്ടടുത്തുള്ള പാർക്കിലിരിക്കുമ്പോൾ 25-നും 30-നും ഇടയിൽ പ്രായം തോന്നിക്കുന്ന മൂന്നുപേർ ഇവരെ സമീപിക്കുകയായിരുന്നു

. തങ്ങൾ പൊലീസുകാരാണെന്ന് അവകാശപ്പെട്ട പ്രതികൾ ഇവരെ ഭീഷണിപ്പെടുത്തുകയും തുടർന്ന് പെൺകുട്ടിയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. രാത്രി 8.45 ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പാർക്കിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button