EDAPPAL

എടപ്പാൾ പഞ്ചായത്ത്‌ തലത്തിൽ ക്ഷീര കർഷർക്കായുള്ള ആധുനിക കാലിത്തൊഴുത്തിന്റെ ഉദ്ഘാടനം നടന്നു

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷർക്കായായി നിർമ്മിച്ച ആധുനിക കാലിത്തൊഴുത്തിന്റെ എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനം പൊറൂക്കര ആയിരപ്പറമ്പിൽ അമ്മിണിയുടെ വീട്ടിൽ പ്രസിഡന്റ് സി വി സുബൈദ നിർവഹിച്ചു.

പശുപരിപാലന സംരംഭത്തില്‍ മൂലധനത്തിന്റെ നല്ലൊരുഭാഗം തൊഴുത്ത് നിര്‍മാണത്തിനും കെട്ടിടങ്ങള്‍ക്കുമാണ് ചിലവ് വരുന്നത്. ഒന്നേക്കാൽ ലക്ഷം രൂപ ചിലവിൽ നിർമിച്ചു നൽകുന്ന തൊഴുത്തുക്കൾക്ക് ഏഴാംയിരം രൂപ ചിലവിൽ അസോളാ ടാങ്കും പതിനയ്യായിരം രൂപയുടെ NADEP കമ്പോസ്റ്റ് ടാങ്ക് കൂടി ഉൾക്കൊണ്ടാണ് ഓരോ ഗുണഭോക്താവിനും നൽകുന്നത്.
അസോള നൽകുന്നതു വഴി കന്നുകാലികളിൽ പാലുൽപാദനം വർധിക്കുന്നു. അസോള കൊടുക്കുമ്പോൾ തിരിത്തീറ്റയുടെ അളവ് 10–15% വരെ കുറയ്ക്കാം.
24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി ഫ്‌ളോട്ട് വാല്‍വുകള്‍ ഘടിപ്പിച്ച പാത്രങ്ങൾ പശുക്കള്‍ക്ക് മുന്നിലായി നിർമ്മിച്ചിട്ടുണ്ട്.
ഈ രീതിയിലുള്ള 52 തൊഴുത്തുകളാണ് പഞ്ചായത്ത്‌ നിർമ്മിച്ചു നൽകുന്നത്.
വൈസ് പ്രസിഡണ്ട് ശ്രീ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. എഞ്ചിനീയർ സുദീപ് ഏ.എം. സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് ആശംസയും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഷീന MP, ആഷിഫ് പൂക്കരത്തറ,
പി.വി ലീല ,കെ.ദേവിക്കുട്ടി,
നോഡൽ ഓഫീസർ മജീദ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സുജീർ പി പി നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button