ഫലസ്തീൻ; ലോക രാജ്യങ്ങൾ ഒന്നിക്കണം: രാജി മണി.
പൊന്നാനി:ഇസ്രയേലി വംശഹത്യക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതയുടെ മോചനത്തിനായി ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായിരംഗത്തിറങ്ങണമെന്ന്പി.ഡി.പി. സംസ്ഥാന സെക്രട്ടറി രാജി മണി തൃശൂർ ആവശ്യപ്പെട്ടു മർദ്ദിതർക്കൊപ്പം ഫലസ്തീനോപ്പം എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടിയുടെ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ചമ്രവട്ടം ജംഗ് ഷനിലുള്ള പാല ക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗസ്സ: ഐക്യദാർഡ്യ സംഗമവും ജാഫറലി ദാരിമി അനുസ്മരണ സമ്മേളനവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ ഗസ്സയുടെ നൊമ്പരം നെഞ്ചിലേറ്റിയ നേതാവായിരുന്നു അന്തരിച്ച പാർട്ടി സംസ്ഥാന ജന: സെക്രട്ടറി ജാഫറലി ദാരിമിയെന്നും അദ്ദേഹത്തിന്റെ ആകസ്മികമായ ദേഹവിയോഗം പാർട്ടിക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്നും അവർ അഭിപ്രായപ്പെട്ടു സാമൂഹ്യ നീതി സമഗ്ര വികസനം സമാധാനസമൂഹം എന്ന സന്ദേശമുയർത്തി പാർട്ടിയുടെ ഉത്തര മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പി.ഡി.പി. മുന്നേറ്റ സമ്പർക്ക യാത്ര ഒക്ടോ 5 ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച് 13 ന് തിരൂരിൽ സമാപിക്കുമെന്നും അവർ അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് എം. മൊയതുണ്ണി ഹാജി അദ്ധ്യക്ഷം വഹിച്ചു കേന്ദ്ര കമ്മിറ്റി അംഗം സക്കീർ പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈ: പ്രസിഡണ്ട് അഷ്റഫ് പൊന്നാനി,ജോ.സെക്രട്ടറി ഷംലിക്ക് കടകശ്ശേരി പി.ടി.യു.സി. സംസ്ഥാന സെക്രട്ടറി അസീസ് വെളിയംകോട്, സംസ്ഥാന കൗൺസിൽ അംഗം എം.എ.അഹമ്മദ് കബീർ വിം സംസ്ഥാന സെക്രട്ടറിമാരായ സൈനബ ഫൈസൽ ആതിഖഫകറുദ്ധീൻ സുമയ്യ ഇഖ്ബാൽ സുലൈഖ മുസ്തഫ ജില്ലാ കമ്മിറ്റി അംഗം കുമ്മിൽ അബ്ദു മണ്ഡലം ട്രഷറർ ഷാഫി പെരുമ്പടപ്പ് വൈ.പ്രസിഡണ്ട് നിഷാദ് എന്നിവർ പ്രസംഗിച്ചു മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ പ്രതിജ്ഞ ചൊല്ലി മണ്ഡലം ജോ: സെക്രട്ടറി മൊയതുണ്ണി ചിയ്യാനൂർ സ്വാഗതവും മുനിസിപ്പൽ പ്രസിഡണ്ട് ഹൈദർ പാലക്കൽ നന്ദിയും പറഞ്ഞു.
പി.ഡി.പി. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗസ്സ: ഐക്യദാർഢ്യ സംഗമവും ജാഫറലി അനുസ്മരണ സമ്മേളനവും പാർട്ടി സംസ്ഥാന സെക്രട്ടറി രാജി മണി തൃശൂർ ഉൽഘാടനം ചെയ്തു