PONNANI
പൊന്നാനി മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
പൊന്നാനി ; പൊന്നാനി മണ്ഡലത്തിൽ അഞ്ച്കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു.പെട്രോൾ ഡീസൽ വിലവർദ്ധന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം സാധാരണക്കാരായ വാഹന ഉടമകളേയും യാത്രക്കാരേയും
വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വാഹന വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി
കൊണ്ടിരിക്കുകയുമാണ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്
ഇത്തരത്തിലുള്ള ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.ആദ്യ ഘട്ടത്തിൽ ടു വീലർ, ത്രീ വീലർ വാഹനങ്ങൾക്കായിട്ടാണ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മണ്ഡലത്തിൽ ചങ്ങരംകുളം,പുത്തൻപള്ളി മാറഞ്ചേരി, ചമ്രവട്ടം ജംഗ്ഷൻ,വെളിയംകോട് എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.