EDAPPALLocal news

കേരള സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ യു ഡി എഫ് ധർണ്ണ സമരം സംഘടിപ്പിച്ചു

എടപ്പാൾ : ഭീമമായ രീതിയിൽ നികുതികൾ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നാരോപിച്ച് പ്രതിഷേധിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസു കാരയത്തിനു മുന്നിൽ യുഡിഎഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചു. തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് സി രവീന്ദ്രൻ, പത്തിൽ അശ്റഫ്, എം എ നജീബ്, അഷ്‌റഫ്‌ മണൂർ, വി വി എം മുസ്തഫ, കഴുങ്കിൽ മജീദ്, സി പി ബാപ്പുട്ടി, എൻ വി അഷ്‌റഫ്‌, ദീപ മണികണ്ഠൻ, പത്തിൽ സിറാജ്, ആഗ്നനന്ദൻ, യു വി സിദ്ധീഖ്, എം മാലതി, ഹാരിസ് മൂതൂർ, റഫീഖ് ചേകനൂർ, കെ വി അബ്ദുള്ളക്കുട്ടി, ഷൗക്കത്ത് ഇ വി, ശശി പരിയാപ്പുറം, സജീർ എം എം, മുഹമ്മദലി കാരിയാട്ട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button