EDAPPALLocal news
ഒൻപതു വർഷം മുൻപു നഷ്ടപ്പെട്ട മാല തിരികെ നൽകി തൊഴിലുറപ്പു തൊഴിലാളികൾ
എടപ്പാൾ ∙ ഒൻപതു വർഷം മുൻപു നഷ്ടപ്പെട്ട മാല തിരികെ കിട്ടി. എടപ്പാൾ പഞ്ചായത്തിലെ അയിലക്കാട് കോട്ടമുക്ക് പ്രദേശത്തു ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പു തൊഴിലാളികൾക്കാണു മണ്ണിനടിയിൽ കിടന്ന് ഒരു പവന്റെ മാല ലഭിച്ചത്. തൊട്ടടുത്ത വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും അവരുടേതല്ലെന്നു കണ്ടെത്തി. ഇതിനിടെയാണു കോട്ടമുക്ക് സ്വദേശിനി താഴത്തേതിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഖദീജ, അവരുടെ പേരക്കുട്ടിയുടെ ഒരു പവന്റെ മാല 9 വർഷം മുൻപ് ഈ സ്ഥലത്തു നഷ്ടപ്പെട്ടതായി അറിയിച്ചത്. തെളിവുകൾ നൽകിയതോടെ ജോലിക്കാരുടെ നേതൃത്വത്തിൽ മാല തിരിച്ചേൽപിച്ചു