CHANGARAMKULAM

അവാർഡ് ജേതാക്കളെ ആദരിച്ചു

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ വർഷ പരീക്ഷയിൽ യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചു .

കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കുകളിൽ MSC ഫുഡ് സയൻസ് ആൻഡ് ടെക്നോളജി,BSC ജിയോളജി എന്നീ ഡിപ്പാർട്ട്മെന്റുകളിൽ ഏഴ് റാങ്കുകൾ അസ്സബാഹ് വിദ്യാർഥികൾ നേടിയിരുന്നു.
അവാർഡ് ദാന പരിപാടി ഫ്ലോറ ഗ്രൂപ്പ് സിഇഒ
വി എ ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു .
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം.എൻ.മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു .

ഡോക്ടർ പി മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സിപി മുഹമ്മദ് കോളേജ് പ്രസിഡണ്ട് പി പി എം.അഷ്റഫ്,
വി മുഹമ്മദുണ്ണി ഹാജി, ഡോക്ടർ എം കെ ബൈജു, പി യു.പ്രവീൺ, കുഞ്ഞുമുഹമ്മദ് പന്താവൂർ , കെ ഹമീദ് മാസ്റ്റർ,എച്ച് ഒ ഡി മാരായ റിസ്വാന നസ്റിൻ, വിബിത കെ എന്നിവർ പ്രസംഗിച്ചു .
റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ജിയോളജി വകുപ്പിലെ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button