BREAKING NEWSLATEST NEWSPUBLIC INFORMATION
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ്റെ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു : വി.ടി ബൽറാം എം.എൽ.എ..
ചാലിശ്ശേരി : ചാലിശേരി പോലീസ് സ്റ്റേഷൻ്റെ സമഗ്രമായ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചതായി വിടി ബൽറാം എംഎൽഎ അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള ചർച്ചയിലാണ് പദ്ധതി അംഗീകരിച്ചത്. തുടർനടപടികൾക്കായി കേരള പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചാലിശ്ശേരിക്കാരായ പ്രശസ്‌ത ആർക്കിടെക്റ്റുകൾ അനൂപ് കെ നായർ, ശ്രുതി കെ എന്നിവരാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.