CHALISSERILocal news

ചാലിശ്ശേരിയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു’അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു

ചാലിശ്ശേരിയിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു.അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു.ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്.അപകടത്തിൽ ബൈക്ക് യാത്രക്കാരായ അനഘ ,കൃഷ്ണപ്രസാദ്, കാർ ഡ്രൈവർ ഉബൈദ്, ഫാത്തിമ്മ എന്നിവർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ കെ പി എസ് ടി എ ആംബുലൻസ് ഡ്രൈവർ അസ്കറിൻ്റെ നേതൃത്വത്തിൽ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button