KUTTIPPURAMLocal news

മൊബൈൽ ഫോണിലൂടെ ശല്യം: തല്ലുകിട്ടിയ യുവാവ് ഓടിരക്ഷപ്പെട്ടു

കുറ്റിപ്പുറം : മൊബൈൽ ഫോണിലൂടെ നിരന്തരം ശല്യംചെയ്യുന്ന യുവാവിനെ പിടികൂടാൻ ഭർത്താവിനെയും സഹോദരനെയുംകൂട്ടിയെത്തി അധ്യാപിക. തല്ലുകിട്ടിയതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. തിരൂരിലെ സ്കൂൾ അധ്യാപികയാണ് തിങ്കളാഴ്ച കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ പിടികൂടാൻ ശ്രമം നടത്തിയത്. മൂന്നുമാസമായി യുവാവ് വിവിധ നമ്പറുകളിൽനിന്നു വിളിച്ച് ശല്യംചെയ്യുകയാണ്. അധ്യാപിക വീട്ടുകാരുടെ പിന്തുണയോടെയാണ് യുവാവിനെ പിടികൂടാൻ ശ്രമങ്ങൾ തുടങ്ങിയത്. പലയിടങ്ങളിലുംവെച്ച് കാണാമെന്ന് യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയമാകുമ്പോൾ അയാൾ വിദഗ്ധമായി മുങ്ങും.തുടർന്ന് തന്ത്രപൂർവ്വം ഇയാളെ വിളിച്ചു വരുത്തി കൈകാര്യം ചെയ്യുകയായിരുന്നു തല്ല് കിട്ടിയതോടെ ബൈക്ക് ഉപേക്ഷിച്ചു ഓടിയ ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button