CHANGARAMKULAM

ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ക്വാളിസ് കെഎസ്ആർടിസി ബസിലും കാറിലും ഇടിച്ചു ഏഴ് പേർക്ക് പരിക്ക്

ചങ്ങരംകുളം:പാവിട്ടപ്പുറത്ത് നിയന്ത്രണം വിട്ട ക്വാളിസ്   കെഎസ്ആർടിസി ബസിലും കാറിലും ഇടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു.രണ്ട് പേർ ഗുരുതരാവസ്ഥയിൽ.


ക്വോളിസിൽ യാത്ര ചെയ്ത തൃശ്ശൂർ എരുമപ്പെട്ടി സ്വദേശികളായ മാരാംപുറത്ത് അൽതാഫ്(22) മാരാംപുറത്ത് മുഹമ്മദ് ഷിബിലി(22) അല്ലിക്കോളില്‍  ഇഹ്സാൻ(13)കടങ്ങോട് സ്വദേശി കുന്നത്തുള്ളി പീടികയിൽ ഹസ്സൻ (22) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ ഹസ്സൻ അൽത്താഫ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

കെഎസ്ആർടിസി യാത്രക്കാരായ കോഴിക്കോട് കുറ്റ്യാടി സ്വദേശി വലിയകുന്നുമ്മൽ ചന്ദ്രൻ(52) വയനാട് പിണഞ്ഞോട് സ്വദേശി പള്ളിപ്പറമ്പിൽ യൂനസ്(36)കോഴിക്കോട് വടകര സ്വദേശി ചെറിയത്ത് സഗീഷ് കുമാർ (49)എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു 

തൃശ്ശൂർ കോഴിക്കോട് സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം.മലപ്പുറത്ത് നിന്ന് കുന്നംകുളം എരുമപ്പെട്ടിയിലേക്ക് പോയിരുന്ന ക്വോളിസ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും പിന്നീട് കോട്ടയത്ത് നിന്ന് കോഴിക്കോട് പോയിരുന്ന കെഎസ്ആർടിസി ബസ്സിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പൂർണ്ണമായും തകർന്ന ക്വാളിസിൽ നിന്ന് നാട്ടുകാർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button