ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗനവാടി ടീച്ചർമാർക്ക് യാത്ര അയപ്പ് നൽകി. പഞ്ചായത്ത് പരിധിയിലെ അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന പ്രമീള കദീജ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ആലങ്കോട് ജി എൽ പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ശഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രപിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി കെ പ്രകാശൻ, ശരീഫ്, ഷഹനനാസർ, തസ്നി, ശശി, നിoന, വിനീത, സുജിത സുനിൽ,മൈമൂന ഫാറുഖ്,ആസിയ ഇബ്രാഹിം, ചന്ദ്രമതി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ സുലൈഖ ബാനു സ്വാഗതവും നവാടി ടീച്ചർ ഗീത നന്ദിയും പറഞ്ഞു.