CHANGARAMKULAM

ഗ്യാലപ്പ് വളകിലുക്കം,പലഹാരപ്പെരുമ സ്ത്രീകൾക്കായി പെരുന്നാൾ ദിന മത്സരങ്ങൾ നടത്തി

ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് വളകിലുക്കം എന്ന പേരിൽ സ്ത്രീകൾ മാത്രം മത്സരാർത്ഥികളായും,സ്ത്രീകൾ മാത്രം ജഡ്ജസ്സായും പെരുന്നാൾ ദിന മത്സരങ്ങൾ നടത്തി.വളകിലുക്കം പലഹാരപ്പെരുമ എരിവും മധുരവും ഉള്ള ഡിഷിൽ ആണ് മത്സരം നടന്നത്.വിജയികൾക്ക് മുതലിക്കാസ് മന്തി നൽകുന്ന മട്ടൺ മന്തിയും, അൽഫാം മന്തിയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് നൽകും. സീനത്ത് കോക്കൂർ (വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി) സീനത്ത് മജീദ് കോക്കൂർ (ജെൻ ശിക്ഷൻ സൻസ്ഥാൻ ആദ്യപിക, മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ്) എന്നിവർ ജഡ്ജ്മെന്റ് നടത്തി ഒന്നാം സ്ഥാനം രണ്ടു പേരാണ് പങ്കിട്ടത്

ഫർസാന അർഷാദ്,മുഫീദ രണ്ടാം സ്ഥാനം സാജിത നിസാർ എന്നിവർ പങ്കിട്ടു.പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും നിറ സാനിധ്യമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button