THRISSUR
ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു
തൃശൂർ: ഗുരുവായൂർ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്ന സലീമിനെതിരെ ടെമ്ബിള്‍ പോലീസ് കേസെടുത്തു.ഗുരുവായൂർ ദേവസ്വത്തിന്‍റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.
ഈ സംഭവം ഹൈക്കോടതിയില്‍ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.