EDAPPAL
*ഗതാഗത പരിഷ്കാരം: പരീക്ഷണാടിസ്ഥാനത്തിൽ എടപ്പാളിൽ ‘നോ പാർക്കിങ് ‘ ബോർഡുകൾ സ്ഥാപിച്ചു.
എടപ്പാൾ: മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ എടപ്പാൾ ടൗണിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ബുധനാഴ്ച വൈകീട്ടോടെ ചങ്ങരംകുളം പോലീസിന്റെയും ക്രിറ്റിക്കൽ കെയർന്റെയും നേത്രത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. ഏകദേശം ഇരുപത്തി അഞ്ചോളം ബോർഡുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ വെച്ചത്.
ചങ്ങരംകുളം സി ഐ ചിറക്കൽ ബഷീർ, എസ് ഐ മാരായ വിജയൻ,ഹരിഹരസോനു,ക്രിറ്റിക്കൽ കെയർ വോളന്റിയർ മാർ, എടപ്പാളിലെ വ്യാപാരി വ്യവസായി സുഹൃത്തുക്കളും പങ്കാളികളായി.
മേൽപ്പാലം ഉദ്ഘടനത്തിന് രണ്ട് ദിവസം മുൻപായി പൂർണമായും നിശ്ചിതസ്ഥലത്ത് ബോർഡുകൾ സ്ഥാപിക്കുമെന്ന് ചങ്ങരംകുളം സിഐ ചിറക്കൽ ബഷീർ പറഞ്ഞു.