EDAPPALLocal news

കർഷക സമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് പ്രതിഷേധ സമര ചൂട്ട് സംഘടിപ്പിച്ചു

എടപ്പാൾ : അന്നം തരുന്ന കർഷരെ ദ്രോഹിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ ധിക്കാര നടപടിക്കെതിരെയും, ഉത്തർ പ്രാദേശിൽ സമരം നടത്തിയ കർഷക പോരാളികളെ വാഹനം ഇടിച്ചു കൊലപെടുത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നടപടിയിൽ പ്രതിഷേധിച്ചും കർഷക സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വട്ടംകുളം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ “പ്രതിഷേധ ചൂട്ട് “സംഘടിപ്പിച്ചു.
വട്ടംകുളം, നടുവട്ടം, നെല്ലിശ്ശേരി, ചേകനൂർ എന്നീ കേന്ദ്രങ്ങളിലാണ് സമരം നടന്നത്.
വട്ടംകുളത്ത് നടന്ന പ്രതിഷേധ സമര ചൂട്ട് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകനൂർ, ട്രഷറർ സജീർ എംഎം, എവി നബീൽ അസീസ് പള്ളത്ത്, മുഹമ്മദ്‌ അലി കാരിയാട്ട്,നൗഷാദ് ടിയു, അക്ബർ പിവി, സക്കീർ എംകെ ബസിൽ പിഎച്ച്, സൽമാൻ പത്തിൽ നേതൃത്വം നൽകി.
നെല്ലിശ്ശേരിയിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എംകെഎം അലി ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ എം.എസ്.എഫ് സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, മൊയ്തു ബിൻ കുഞ്ഞുട്ടി,യൂവി സിദ്ധീഖ്,ശാഹു എംകെ,ബക്കർ,മുനീർ, മിഷാൽ എന്നിവർ നേതൃത്വം നൽകി.
നടുവട്ടത്ത് പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അബ്ദു പടിഞ്ഞാക്കര, നാസർ കൊലക്കാട്ട്, സുലൈമാൻ തൊണ്ടിയിൽ, ശറഫുദ്ധീൻ എം, സിപി മുഹമ്മദ്‌ അലി നേതൃത്വം നൽകി.
ചേകനൂരിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകനൂർ, എം.എസ്.എഫ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ഏവി നബീൽ,സുഹൈൽ കൊട്ടിലിൽ, ഹസീബ് പി നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button