PONNANI

കോൺഗ്രസ് പൊന്നാനിയിൽ ബ്ലോക്ക് തല ഭവന സന്ദർശനം നടത്തി

പൊന്നാനി:ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി കോൺഗ്രസ് നടത്തുന്ന ഭവന സന്ദർശന പരിപാടിയായ “ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ” പൊന്നാനി ബ്ലോക്ക് തല ഉദ്ഘാടനം ഈഴുവത്തിരുത്തി ഹൗസിംഗ് കോളനിയിൽ നിന്നും ആരംഭിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ അധ്യക്ഷതയിൽ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി കെ അഷ്റഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ജെപി വേലായുധൻ, എം അബ്ദുല്ലത്തീഫ്, എൻ പി നബിൽ, എൻ പി സുരേന്ദ്രൻ, എം രാമനാഥൻ, അലി കാസിം, റഹീം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button