EDAPPALLocal news

മേൽപാലത്തിനു താഴെ ടാറിങ് നടത്തി; നടന്നുപോകാൻ ഇനി വഴിയില്ല

എടപ്പാൾ: മേൽപാലത്തിനുതാഴെ ടാറിങ് പൂർത്തിയായതോടെ കാൽനടയാത്രയ്ക്ക് വഴിയില്ലാതായി. തൃശൂർ – കുറ്റിപ്പുറം റോഡിൽ പലയിടത്തും നേരത്തേ ഉണ്ടായിരുന്ന കാനകൾ പൊളിച്ചാണ് ടാറിങ് നടത്തിയത്. ചിലയിടങ്ങളിൽ ഇതിനോടു ചേർന്ന് വൈദ്യുതക്കാൽ നിൽക്കുന്നതിനാൽ ഇവിടെ എത്തുമ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.

പാലം തുറക്കുന്നതോടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സാഹസിക യാത്ര നടത്തേണ്ടിവരും. ടൗണിൽ ഐറിഷ് മോഡൽ നടപ്പാത പണിയുമെന്ന് കെ.ടി.ജലീൽ എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ ഇവ എന്ന് നിർമിക്കുമെന്ന് ഇനിയും വ്യക്തമല്ല. വിദ്യാർഥികളും വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും സഞ്ചരിക്കുന്ന വഴികളാണിത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button