CHANGARAMKULAM
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ; പച്ചക്കറി തൈകൾ വിതരണം ചെയ്തു
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ നിർവഹിച്ചു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,വിജേഷ്
കുട്ടൻ,വി.എസ്.ശിവാസ്,കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.പി.മനോജ്, കൃഷി അസിസ്റ്റന്റ് ലിംലി,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,കൃഷിഭവൻ ജീവനക്കാരി അമ്മിണി,മണികണ്ഠൻ പയ്യട,നാസർ
വാകേപ്പാടത്ത്,അബൂബക്കർ, അസീസ് തുടങ്ങിയവർ സംസാരിച്ചു.