KERALA

കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button