പെരുമുക്ക് സ്വദേശിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു
ചങ്ങരംകുളം:പെരുമുക്ക് സ്വദേശിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരുമുക്ക് ആശാരി പുരക്കൽ ബാബുവിൻ്റെ ഭാര്യ പ്രസന്നകുമാരി എന്ന മായ(36) ആണ് പൊള്ളലേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. സംഭവസമയത്ത് കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് കെടുത്തി എങ്കിലും പൂർണ്ണമായും പൊള്ളലേറ്റ യുവതി മരിച്ചിരുന്നു.
സംഭവസമയത്ത് ഭർത്താവ് ബാബു ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മുതൂർ സ്വദേശിയായ മേലേപുരക്കൽ രാമകൃഷ്ണൻ്റെയും ലതയുടെയും മകളാണ് പ്രസന്നകുമാരി. മക്കൾ അഭിജിത്ത്, ശ്രീലക്ഷ്മി