KERALA
കോഴിക്കോടും നാളെ അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതി മുൻനിർത്തിയും സംസ്ഥാനത്ത് 5 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഒടുവിൽ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ കണ്ണൂർ, കോട്ടയം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.അതിനിടെ ആലപ്പുഴയിൽ 3 താലൂക്കുകളിലും അവധിയായിരിക്കും. ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.