EDAPPAL
കൊപ്പം ടൗണിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; ഹോട്ടൽ അടപ്പിച്ചു
കൊപ്പം ടൗണിലെ ഭക്ഷണ വിൽപന കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അജി ആനന്ദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അർച്ചന, പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഭക്ഷണ വിപണന കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന വ്യാപകമാക്കിയത്.