EDAPPAL
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
എടപ്പാൾ:വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടിഎച്ച്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പാൾ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം എസ് ജിഷ തങ്കച്ചി അധ്യക്ഷയായി. പിടിഎ പ്രസിഡൻ്റ് എം കെ മൊയ്തുണ്ണി, വൈസ് പ്രസിഡൻ്റ് കെ പി മൊയ്തീൻകുട്ടി, സ്റ്റാഫ് സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊലവത്ര, പ്രവിത മോഹനൻ, സ്മിത ബാലൻ, പി കെ സവിത, എൻ സുരേഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച വിദ്യാർഥിയായി ഹന ഷാനവാസിനെ തെരഞ്ഞെടുത്തു.