KERALA

കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേര്‍ മണ്ണിനടിയില്‍, മൂന്നു വീടുകള്‍ ഒലിച്ചുപോയി.

ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കുടിക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ രക്ഷപെടുത്തി. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും കൃഷിസ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍ ആളപായമില്ല. പൂഞ്ചിയില്‍ അഞ്ചുവീടുകള്‍ ഒഴുകിപ്പോയി.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കുട്ടിക്കാനത്ത് കുടങ്ങിയ ആളുകളെ കട്ടപ്പന, തൊടുപുഴ മേഖലകള്‍ വഴി തിരിച്ചുവിടുകയാണ്. ആളുകളെ വണ്ടിപ്പെരിയാര്‍ വരെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.
പീരുമേടിലും സമീപലോഡ്ജുകളിലും വീടുകളില്‍ നിന്നൊഴിപ്പിക്കുന്ന ആളുകളെ താമിസിപ്പിക്കും. കൊക്കയാറില്‍ പല വീടുകളും ഒറ്റപ്പെട്ടിട്ടുണ്ട്. ഒരു വീടിനുമുകളില്‍ കഴിയുന്ന 15 പേരെ ദുരന്തനിവാരണ സേനാ സംഘം എത്തിയശേഷം പുറത്തെത്തിക്കും. വടക്കേമല പ്രദേശത്തും പല വീടുകളും ഒറ്റപ്പെട്ടതായാണ് വിവരം. സമീപകാലത്തെങ്ങും ഉണ്ടകാത്ത തരത്തിലാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്.
കൊക്കയാറില്‍ നിന്ന് കാണാതായവരുടെ കൂട്ടത്തില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റല്‍ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button