PONNANI

കെ സി ഇ എഫ് പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു

എടപ്പാൾ: സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് കളക്ഷൻ ഏജന്റുമാർക്ക് നൽകേണ്ട കുടിശ്ശിക ഇൻസെന്റിവ്‌ ഒരു വർഷമായി നൽകുന്നില്ലെന്നും 50 രൂപ 30 രൂപയാക്കി മുൻകാല പ്രാബല്യത്തിൽ കുറച്ചെന്നും ആരോപിച്ച് കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം പൊന്നാനി താലൂക്കിൽ കരിദിനം ആചരിച്ചു.

താലൂക്കിലെ 4 കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് മാറഞ്ചേരിയിൽ നൂറുദ്ധീൻ പി, സോമവർമ, ബജിത്ത് എന്നിവരും എടപ്പാളിൽ കെ.സുരേന്ദ്രനാഥ്, ടി.വി ഷബീർ എന്നിവരും ചങ്ങരംകുളത്ത് സവിത പി, ഫൈസൽ സ്നേഹനഗർ, ദിനേശൻ എന്നിവരും വട്ടംകുളത്ത് സുനിൽ എ.വി, ശശീന്ദ്രൻ പി.വി, രഞ്ജുഷ, ജാസിയ ടി.പി, വിജയനന്ദ് എന്നിവരും നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button