MALAPPURAM

കുറ്റിപ്പുറത്ത് ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം: ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ്ചെയ്തു. മറവഞ്ചേരി കുട്ടഞ്ചേരി കളരിക്കൽ വിമൽ എസ്. പണിക്കരെ(31)യാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്.
സ്വകാര്യ കോളേജിലെ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ച വൈകുന്നേരം ബസിൽ വീട്ടിലേക്കു തിരിച്ചുവരുമ്പോഴാണ് യുവാവ് വിദ്യാർഥിനിയോട് അയങ്കലത്തുവെച്ച് അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനി കണ്ടക്ടറോട് വിവരം പറഞ്ഞതിനെത്തുടർന്ന് ബസ് നേരെ കുറ്റിപ്പുറം പോലീസ്സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button