KERALA

കുന്നംകുളത്ത് തോക്കുമായി യുവാവ് പിടിയിൽ

കുന്നംകുളം: ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ കുന്നംകുളം നഗരമധ്യത്തില്‍ വെച്ച് പോലീസ് അതിസാഹസികമായി പിടികൂടി
ആര്‍ത്താറ്റ് സ്വദേശി മുല്ലക്കല്‍ ചന്ദ്രന്‍ മകന്‍ ആഘോഷിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്ന് എ സി പി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ഐ സൂരജിന്റെ നേതൃത്വത്തില്‍ എസ് ഐ മണികണ്ഠന്‍, എ എസ് എ വിന്‍സെന്റ്, സിപിഒമാരായ സുജിത്ത്, രവികുമാര്‍, കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button