ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക്.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം താന്‍സാനിയന്‍ നോവലിസ്റ്റായ അബ്ദുള്‍റസാഖ് ഗുര്‍നയ്ക്ക്. സ്വര്‍ണ മെഡലും പത്ത് മില്യണ്‍ സ്വീഡിഷ് കോര്‍ണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ ഗള്‍ഫ് അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അഭയാര്‍ത്ഥികളുടെ വിഹ്വലതകളാണ് ഗുര്‍നയുടെ കൃതികളെ പ്രധാന ഇതിവൃത്തമെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. മാതൃഭാഷയിലായ സ്വാലിഹിയിലാണ് ആദ്യമായി എഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കാനും അദ്ദേഹത്തിനായി എന്നും സമിതി വിലയിരുത്തി
1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് ആണ് പ്രധാനകൃതി. ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണിത്. കിഴക്കന്‍ ആഫ്രിക്കയിലെ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഇദ്ദേഹം ഇപ്പോള്‍ യുകെയിലാണ് താമസം. 1968ലാണ് ബ്രിട്ടനിലെത്തിയത്. മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍, പ്രില്‍ഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈല ന്‍സ്, ബൈ ദ സീ, ഡസേര്‍ഷന്‍, ഗ്രാവെല്‍ ഹാര്‍ട്ട്, ആഫ്റ്റര്‍ടീവ്സ് എന്നിവയാണ് പ്രധാന നോവലുകള്‍. മൈ മദര്‍ ലിവ്ഡ് ഓണ്‍ എ ഫാം ഇന്‍ ആഫ്രിക്ക എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986 ല്‍ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കന്‍ സ്വദേശി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്.