CHANGARAMKULAMEDAPPALLocal news

ചങ്ങരംകുളം സ്റ്റേഷന്റെ മുഖച്ചായ മാറ്റിയ സിഐ ബഷീര്‍ ചിറക്കല്‍ സ്ഥലം മാറുന്നു

വിവാദങ്ങളില്‍ മുങ്ങി നിന്ന ചങ്ങരംകുളം സ്റ്റേഷന് ജനകീയ മുഖം നല്‍കിയാണ് സേനയിലെ കലാകാരന്റെ സ്ഥലം മാറ്റം

എടപ്പാൾ: ചങ്ങരംകുളം സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബഷീർ ചിറക്കലിന് സ്ഥലം മാറ്റം. കണ്ണൂര്‍ മയ്യഴി സ്റ്റേഷനിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. .മികച്ച പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ബഷീര്‍ ചിറക്കല്‍ ചങ്ങരംകുളം സ്റ്റേഷന്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി സ്റ്റേഷന്റെ മുഖച്ചായ മാറ്റിയെടുക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയാണ് സ്റ്റേഷനില്‍ നിന്ന് വിട പറയുന്നത്.സേനയിലെ മികച്ച ഗായകന്‍ കൂടിയായ ബഷീര്‍ ചിറക്കല്‍ അന്യേഷണ മികവിനൊപ്പം കാര്‍ഷിക രംഗത്തും മറ്റു ജീവകാരുണ്യ പ്രവര്‍ത്തന പൊതുപ്രവര്‍ത്തന രംഗത്തും ജനകീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജന പ്രശംസ പിടിച്ചു പറ്റിയാണ് മടങ്ങുന്നത്.
പുതിയ സിഎെ ആയി കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർമാർ ചങ്ങരംകുളത്ത് ചാർജ്ജെടുക്കും. ഇലക്ഷൻ്റെ ഭാഗമായയാണ് സ്ഥലം മാറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button