ചാലിശ്ശേരി
കുടുംബശ്രീ ദേശീയ സരസ് മേള നാളെമുതൽ ചാലിശ്ശേരിയിൽ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ചാലിശ്ശേരി: കുടുംബശ്രീമി ഷൻ സംഘടിപ്പിക്കുന്ന
13-ാമത് ദേശീയ സരസ് മേളയ്ക്ക്
ചാലിശ്ശേരിയൊരുങ്ങി. ജനുവരി രണ്ടുമുതൽ 11 വരെ ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനത്തും സമീപത്തുമായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലാണ് മേള നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനാകും.ഉച്ചയ്ക്ക് രണ്ടിന് വിളംബര ഘോഷയാത്ര നടക്കും. വാദ്യാഘോഷ
അകമ്പടിയോടെ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻററിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ വിവിധ സിഡിഎസ് അംഗങ്ങൾ ഒരുക്കുന്ന നാടൻ കലാരൂപങ്ങളുമുണ്ടാകും.