MALAPPURAM

മലപ്പുറത്ത് ഫിറ്റ്നെസ് സെന്ററില്‍ യുവതിക്ക് പീഡനം; പരിശീലകന്‍ അറസ്റ്റില്‍

മലപുറം: മലപുറം കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്(36) അറസ്റ്റിലായത്.
നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും വ്യായാമം പരിശീലനം നടത്താന്‍ സൗകര്യമുള്ള ഫാസ് ഇന്റര്‍ നാഷണല്‍ ഫിറ്റ്നെസ് സെന്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിന്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് അപേക്ഷ നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button