CHANGARAMKULAM

കിയ ഇൻസ്റ്റൈൽ കോണ്ടസ്റ്റിൽ സോണറ്റ് കാർ സ്വന്തമാക്കി ചങ്ങരംകുളം സ്വദേശികൾ.

‘കിയ മോട്ടോർസ് രാജ്യ വ്യാപകമായി നടത്തിയ ‘കിയ ഇൻസ്റ്റൈൽ കോണ്ടസ്റ്റിൽ വിന്നേഴ്സ് പ്രൈസ് സ്വന്തമാക്കി ചങ്ങരംകുളം സ്വദേശികളായ അനീസും നിഹാദും സലിലും.രണ്ട് മാസം മുമ്പാണ് കിയ മോട്ടോർസ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ ഇന്ത്യയിലെ തങ്ങളുടെ ഫാൻസിനായി കോണ്ടെസ്റ്റ് വെക്കുന്നുവെന്ന കാര്യം അനൗൺസ് ചെയ്തത്.സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കണ്ടന്റ് ക്രിയേറ്ററുമായ അനീസ് ഇത് ശ്രദ്ധിക്കുകയും തന്റെ കസിൻസുമായി ഇക്കാര്യം ഷെയർ ചെയ്യുകയുമായിരുന്നു. മൂവരുടെയും ശ്രമഫലമായി കിയയുടെ വ്യത്യസ്തമായ മൂന്ന് കാറുകളുടെ പ്രൊഫെഷണൽ വീഡിയോകൾ എടുക്കുകയും കോണ്ടെസ്റ്റ് റൂളനുസരിച് ഇൻസ്റ്റാഗ്രാം റിലായി വ്യത്യസ്ത അക്കൗണ്ടുകളിലൂടെ പോസ്റ്റുകയുമായിരുന്നു. ഇന്ത്യയുടെ പലഭാഗത്ത് നിന്നുമായി കോണ്ടെസ്റ്റിലൂടെ വന്ന ധരാളം എൻട്രികളിൽ നിന്നും ‘കിയ ആദ്യ റൗണ്ടിൽ സെലക്ട് ചെയ്ത നാല് വീഡിയോകളിൽ ഈ യുവാക്കളുടെ രണ്ട് വീഡിയോകൾ ഇടംപിടിച്ചിരുന്നു. ഇതിൽ നിന്നും ഒരു വീഡിയോ ആണ് സമ്മാനാർഹമായത്. സമ്മാനമായി ലഭിച്ച കിയ സോണറ്റ് കാർ ഡൽഹിയിലെ KIA360 ഷോറൂമിൽ നിന്ന് മൂവരും ചേർന്ന് കൈപറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button