CHANGARAMKULAM

കാളാചാലിൽ ജല വിതരണ പൈപ്പ് തകർന്നു

എടപ്പാൾ: സംസ്ഥാന പാതയിൽ കാളാച്ചാലിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. സമീപത്തെ അഞ്ചോളം വീടുകളിലേക്കും വെള്ളം കയറി.

സംസ്ഥാന പാതയിലൂടെയും ജലം ഒഴുകിയത് വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിച്ചു. സംസ്ഥാന പാതക്ക് അരികിലായിട്ടുള്ള അഴുക്കുചാലിന് സമീപത്തായാണ് പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപെട്ടിരിക്കുന്നത്. ഇതോടെ എടപ്പാൾ, വട്ടംകുളം, നന്നംമുക്ക്, ആലംങ്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഈ വഴിയുള്ള ജലവിതരണം തടസ്സപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ തന്നെ പൈപ്പ് അറ്റകുറ്റപണി നടത്തി ജലവിതരണം പുനരാരംഭിക്കുമെന്ന് വാട്ടർ അതോറ്റി

അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button