CHANGARAMKULAM

കാറ്റും മഴയും മാന്തടത്ത് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു

ചങ്ങരംകുളം:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ വ്യാഴാഴ്ച വൈകിയിട്ടോടെ വീശിയടിച്ച കാറ്റിലും മഴയിലും വ്യാപക നാശം.പലയിടത്തും മരങ്ങളും വൈദ്യുതി കാലുകളും പൊട്ടി വീണു.കനത്ത കാറ്റിൽ മാന്തടം മനക്കടവത്ത് നൂറുദ്ധീന്റെ വീടിന്റെ ഷീറ്റിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. സംഭവത്തിൽ വീട്ടുകാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ

രക്ഷപ്പെട്ടത്.ചങ്ങരംകുളം ചാലിശ്ശേരി കെഎസ്ഇബി പരിതിയിൽ ലൈൻ കമ്പികൾ പൊട്ടി വീണ് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.മാന്തടം ആലംകോട് റോഡിൽ വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് മരം മുറിഞ്ഞ് വീണ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.നന്നംമുക്ക് മുതുകാടും റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു വീണു. പ്രദേശത്ത് പലയിടത്തും മരക്കമ്പുകളും കഴുങ്ങും വീണ് വ്യാപകമായി ലൈനുകൾ പൊട്ടുകയും വൈദ്യുതി ബന്ധങ്ങൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button