CHANGARAMKULAM

കാട്ടുപന്നികൾ കൂട്ടത്തോടെ ജനവാസമേഖലയിൽ ഇറങ്ങുന്നത് ഭീതി പരത്തുന്നു

ചങ്ങരംകുളം: കാട്ടുപന്നികൾ കൂട്ടത്തോടെ
ജനവാസമേഖലയിൽ ഇറങ്ങുന്നത് ഭീതി
പരത്തുന്നു.ചങ്ങരംകുളം മേഖലയിലെ കോക്കുർ
സിഎച്ച് നഗറിൽ പുലർച്ചെ റോഡിൽ ഇറങ്ങിയ
പന്നിക്കൂട്ടത്തെ കണ്ട് നാട്ടുകാർ തന്നെ
അമ്പരന്നു. പ്രദേശത്തെ പല സ്ഥലത്തും രാത്രി
കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന പന്നിക്കൂട്ടം
കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും റോഡിൽ
വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി
ഉയർത്തുന്നതും പതിവായിട്ടുണ്ട്.കഴിഞ്ഞ ദിവസം
ചിയ്യാനൂർ പാടത്ത് ഭീമൻ കാട്ടുപന്നിയെ
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിൽ
കണ്ടെത്തിയിരുന്നു.പിന്നീട് വനംവകുപ്പ് എത്തി
കൊണ്ട് പോവുകയായിരുന്നു.വന്യമൃഗ സംരക്ഷണ
നിയമപ്രകാരം ഇവയെ വേട്ടയാടുന്നത്
കുറ്റകരമാണെങ്കിലും കാട്ടുപന്നി ശല്ല്യം
രൂക്ഷമായതോടെ ഇവയെ ക്ഷുദ്രജീവികളായി
പ്രഖ്യാപിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ ഇത് വരെയും പരിഗണിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button