EDAPPAL
കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചേൽപ്പിച്ച് എടപ്പാൾ ഹരിതകർമ്മസേന
കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചേൽപ്പിച്ച് എടപ്പാൾ ഹരിതകർമ്മസേന
എടപ്പാൾ: എടപ്പാൾ ഹരിതകർമ്മസേനയുടെ അജൈവ മാലിന്യ ശേഖരണത്തിനെടെ ലഭിച്ച സ്വർണ മോതിരം വീട്ടുടമക്ക് തിരിച്ചു നൽകി. അജൈവമാലിന്യ ശേഖരണത്തിന്റെ ഭാഗമായി 18 ആം വാർഡിൽ പരുവിങ്ങൽ സയിദ്കുട്ടിയുടെ വീട്ടിൽ നിന്നാണ് അജൈവ മാലിന്യത്തിന് ഇടയിൽ നിന്നും സ്വർണ്ണ മോതിരം ലഭിച്ചത്. കാണാതായ സ്വർണം മോതിരം ഹരിത കർമ്മ സേന അജൈവമാലിന്യം ഹോം സെഗ്രിക്കേഷൻ നടത്തുന്നതിനിടയിലാണ് കണ്ടെത്തുന്നത്. ഉഷ പി.പി, നിമിത, ദിവ്യ എന്നിവരാണു സ്വർണമോതിരം വീട്ടുടമക്ക് തിരിച്ചു നൽകിയത്