EDAPPAL

മെഡിക്കൽ, രക്തദാന ക്യാമ്പും പുരസ്കാര സമർപ്പണവും നടത്തി

പകര പൗരസമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർ ഗവ. ബ്ലഡ് ബാങ്കിന്റെയും ബി.ഡി.കെ. തിരൂർ താലൂക്ക് കമ്മിറ്റിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പും മൂലക്കൽ ജനത ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് എൽ.എസ്.എസ്. നേടിയ പകര എ.എം.എൽ.പി സ്കൂളിലെ

വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും, കനാറാ ബാങ്ക് ഓഫീസ് അസോസിയേഷൻ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ജില്ലാ ടീമിനെ പ്രതിനിധീകരിച്ച പൗരസമിതി സുജീഷ് ആറങ്ങോട്ടിലിനു മുള്ള ഉപഹാരവും വിതരണ ചെയ്തു. പകര എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. പകര പൗരസമിതി രക്ഷാധികാരി സി.എൻ. അബ്ദുസമദ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു. പൗരസമിതി പ്രസിഡന്റ് സമദ് പകര, ഹെഡ്മാസ്റ്റർ പത്മരാജൻ, ബഷീർ കളത്തിൽ, ജാഫർ എൻ., സിറ്റിസൺ ക്ലബ് പ്രതിനിധി ജാബിർ അയ്യായാഡ്, ടി.പി. മുഹിനുദ്ദീൻ, ജാബിർ എം.പി. എന്നിവർ പ്രസംഗിച്ചു. ഹമീദലി ടി.പി. റിയാസ് പാറപ്പുറത്ത്, മൊയ്തീൻ ഷാ ടി.പി.നൗഷാദ് പി.എസ്.ലുക്മാൻ ചക്കാലക്കൽ, തമീം മാസ്റ്റർ, ലത്തീഫ് പൂതിയിൽ, ലിനേഷ് ആറങ്ങോട്ടിൽ, മജീദ് കളത്തിൽ, ജൈസൽ പാറപ്പുറത്ത്, നാഫി എ.പി., സഹീർ കൂടാത്ത്, നവാബ് പറമ്പിൽ, ജുബൈർ കൂടാത്ത്, ഇസ്മായിൽ അലയാറ്റിൽ, ബി.ഡി.കെ. കോർഡിനേറ്റർമാരായ കബീർ

കാടാമ്പുഴ, ഫവാസ് പറവണ്ണ എന്നിവർ ക്യാമ്പിന്

നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button