KERALA

കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്വാൻ, മലപ്പുറം സ്വദേശികളായ ഹുസൈൻ, ശിഹാബുദ്ധീൻ എന്നിവരാണ് സ്വർണ മിശ്രിതവുമായി പിടിയിലായത്. കാസർകോട് സ്വദേശി യഹ്യ പർവേസാണ് 164 ഗ്രാം സ്വർണവുമായി പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button