EDAPPAL

കണ്ടനകം നീലകണ്ഠ ക്ഷേത്രത്തിൽ മണ്ഡലകാല സോപാന സംഗീതത്തിന് സമാപനം

കാലടി :കണ്ടനകം നീലകണ്ഠ ക്ഷേത്രത്തിൽ 41 ദിവസത്തെ മണ്ഡലകാല സോപാന സംഗീത സമർപ്പണം ഭക്തിസാന്ദ്രമായി സമാപിച്ചു. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ രമണി, രുക്‌മിണി ശശിധരൻ, വത്സല എന്നിവരുടെ നേതൃത്വത്തിലുള്ള പതിനേഴ് അംഗ സംഘമാണ് ദിനവും ദീപാരാധന സമയത്ത് സോപാന സംഗീതം അവതരിപ്പിച്ചത്.
വനിതാ കലാകാരികളുടെ മികച്ച പ്രകടനം ഭക്തജന ശ്രദ്ധ പിടിച്ചു. സമാപന ചടങ്ങിൽ ക്ഷേത്രക്കമ്മിറ്റി കലാകാരികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സോപാനം ഡയറക്ടർ സന്തോഷ് ആലംകോട് ഇത്തരത്തിലുള്ള കലാമുന്നേറ്റങ്ങൾ വരും തലമുറയ്ക്ക് പ്രചോദനമാണെന്ന് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button