കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“
ചങ്ങരംകുളം:കടുത്ത വേനൽച്ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ആലംകോട് പഞ്ചായത്തിന്റെ “സ്നേഹ പാനീയം” പദ്ധതി കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് ദിവസേന തണുപ്പും ആരോഗ്യപരമായ ഗുണങ്ങളും നൽകുന്ന സംഭാരവും നാരങ്ങ വെള്ളവും സൗജന്യമായി വിതരണം ചെയ്യുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അറിയിച്ചു.വേനൽക്കാലത്ത് ഉണ്ടാകുന്ന ക്ഷീണം, ദാഹം എന്നിവ കുറയ്ക്കുന്നതിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ഈ പദ്ധതി വലിയ സഹായകരമാകുമെന്ന് കരുതുന്നു എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ചടങ്ങിൽപ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ ലത്തീഫ്,വാർഡ് മെമ്പർമാരായ സത്യൻ,മാധവൻ കെ,ഷമീന മുഹമ്മദ്,സതി രാജൻ,ഫസീല ഷൗക്കത്ത്.സെക്രട്ടറി അഭിജിത്ത് എന്നിവർ സംസാരിച്ചു