Local news

കടവല്ലൂർ ഗവ. ഹയർസെക്കൻഡറി ബി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു

പെരുമ്പിലാവ്:
കടവല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും, വിരമിക്കുന്ന ഗംഗാദേവി ടീച്ചർക്കുള്ള യാത്രയയപ്പ് ചടങ്ങും
സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ ചടങ്ങുകളുടെ ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.

പ്രശസ്ത ശില്പി വി.കെ ഗണേഷ് ചടങ്ങിൽ മുഖ്യാതിഥിയായി .
വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജയകുമാർ പൂളക്കൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ വിശ്വംഭരൻ, പി.ടി.എ.പ്രസിഡണ്ട് എം അച്ചുതൻ, ഒ എസ്.എ സെക്രട്ടറി ജിജി ജോസ്,
പി.പി ഗംഗാദേവി, കെ.വി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും, പ്രശസ്ത ശില്പിയുമായ വി.കെ ഗണേഷ് നിർമ്മിച്ച ഗാന്ധി ശില്പത്തിൻ്റെ ചിത്രം സ്കൂളിന് കൈമാറി,

ശ്രദ്ധേയമായ തലത്തിൽ സമ്മാനാർഹരായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി, സ്കൂൾ പ്രിൻസിപ്പൽ കെ.വി വൃന്ദ സ്വാഗതവും, പ്രധാനാധ്യാപിക ഷേളി പെലക്കാട്ട് നന്ദിയും
പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button