PONNANI

കടല്‍ പട്രോളിങ്ങിന് റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

മലപ്പുറം: ട്രോളിങ് നിരോധനത്തിനു ശേഷമുള്ള കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി മത്സ്യബന്ധന വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പൊന്നാനി, താനൂര്‍ മേഖലകളിലായി സേവനം നടത്തുന്നതിനായി അടുത്ത ട്രോളിങ് നിരോധനം വരെ കാലയളവിലേക്കാണ് നിയമനം.

കടലില്‍ നീന്താന്‍ വൈദഗ്ധ്യമുള്ള, നല്ല കായികശേഷിയുള്ള, 20 വയസ്സിന് മുകളില്‍ പ്രായമുള്ള, രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.15ന് പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോൺ: 0494-266742

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button