Local news

ഒളമ്പക്കടവ് പാലംപണി ഉടൻ പൂർത്തിയാക്കണം; കെ കെ സുരേന്ദ്രൻ

എടപ്പാൾ: കോലളമ്പ് മാറഞ്ചേരിയുമായി ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലം നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 2018 ൽ പണി ആരംഭിച്ച പാലം നിർമ്മാണം പില്ലർ നിർമ്മാണം പൂർത്തീകരിച്ചതിനു ശേഷം പണി നിർത്തിവെച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പണി ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന് എംഎൽഎ കൂടിയായ കെ ടി ജലീൽ വ്യക്തമാക്കണമെന്നും
ആവശ്യപ്പെട്ടു. പാലം നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഒളമ്പക്കടവിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ സുരേന്ദ്രൻ. നിർമ്മാണത്തിന് നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ തുടർ സമരങ്ങൾതുടരുമെന്നും മുന്നറിയിപ്പു നൽകി. വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു. ബിജെപി തവ ന്നൂർ മണ്ഡലം പ്രസിഡണ്ട് കെ പി സുബ്രഹ്മണ്യൻ വൈസ് പ്രസിഡണ്ട് എം നടരാജൻ. പ്രേമമണി കണ്ടൻ. പ്രദീപ് കുട്ടത്ത് .ബാബു പള്ളിക്കര. പി ജയൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button