EDAPPALLocal news

നിൽപ്പ് സമരം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ വട്ടംകുളം, കാലടി ഗ്രാമ പഞ്ചായത്തു പ്രതിനിധികൾ നിൽപ്പ് സമരം നടത്തി.
പഞ്ചായത്തുകൾക്കു ലഭിക്കേണ്ട പദ്ധതി വിഹിതം നൽകുക, മൈന്റ്നെൻസ് ഫണ്ട് പുതിയ റോഡുകൾ നിർമ്മിക്കുന്നതിനു കൂടി ഉപയോഗിക്കാൻ അനുമതിനൽകുക, പെൻഷൻ സമ യബന്ധിതമായി വിതരണം നടത്തുക, ലൈഫ് ഭവന പദ്ധതികൾ പഞ്ചായത്തുകളെ തിരിച്ചേല്പിക്കുക എന്നീ വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സമരം നടത്തിയത്.
പത്തിൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതങ്ങൾ വെ ട്ടിക്കുറച്ചത് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇബ്രാഹിം മൂതൂർ പറഞ്ഞു. വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, അസ്‌ലം തിരുത്തി, ഭാസ്കരൻ വട്ടംകുളം, മുസ്തഫ , വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button