EDAPPAL

പ്രണയ ദിനത്തിൽ കിടപ്പു രോഗിക്ക് വീൽചെയർ സമ്മാനിച്ച് ഐഡിയൽ കോളേജ് വിദ്യാർത്ഥികൾ

തവനൂർ: കമിതാക്കളുടെ സ്നോപഹാര കൈമാറ്റങ്ങളുടെ വർണ്ണപ്പകിട്ടോടെ
ലോക പ്രണയ ദിനത്തിൽ കാരുണ്യത്തെ പ്രണയിക്കുകയാണ് കടകശ്ശേരി ഐഡിയൽ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ .

കോളേജിനടുത്ത് താമസിക്കുന്നതും
40 വർഷത്തിലധികമായി കിടപ്പുരോഗിയായതുമായ നിർദ്ധനയായ കുടുംബനാഥയ്ക്ക് വീൽചെയർ നൽകിക്കൊണ്ടാണ് കടകശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ പ്രണയ ദിനത്തെ വ്യത്യസ്തമാക്കിയത്.

പാലിയേറ്റീവ് ദിനത്തിൽ പ്രഖ്യാപിച്ച വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായിക്കൂടിയാണ് വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച ഫണ്ട്‌ ഉപയോഗിച്ച് ഏറെ മാതൃകാപരമായ ഈ മഹത്പ്രർത്തനം എൻ.എസ്.എസ് വളണ്ടിയർമാർ കാഴ്ചവെച്ചത്.

ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ശ്രീ അഭിലാഷ് ശങ്കർ, ഉമർ പുനത്തിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് കാലൊടി, വോളന്റീയർ അംഗങ്ങളായ കെ. മുഹമ്മദ്‌ മുഫീദ്., പി. മുഹമ്മദ്‌ ആഷിഖ്, സയ്യിദ് ഫാഹിം, എം.യദു കൃഷ്ണ, സി.മുഹ്സിന, അലീന രാജൻ, പോക്കർ റമീസ് അക്തർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button