KERALA
പി. ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനായി നിയമിതനായി.
തിരുവനന്തപുരം നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ നിയമിതനായി. 2016 മുതൽ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ, പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പതിനാലാം കേരള നിയമസഭ സ്പീക്കർ എന്ന നിലയിൽ
പല മാറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
പി.ശ്രീരാമകൃഷ്ണൻ ആവിഷ്കരിച്ചു നടപ്പാക്കിയ നൂനതനവും ക്രിയാത്മകവുമായ പല നടപടികളും ദേശീയ അംഗീകാരം നേടുകയുണ്ടായി. ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിയമനിർമാണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടൽ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. കേരളീ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേരത്തേ തന്നെ ഇടപെട്ടു വരുന്ന അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.