EDAPPAL
എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു
എടപ്പാൾ: കോലൊളമ്പ് ജി എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കളായ ആതിര സി.വി. ദേവനന്ദ എം എന്നിവരെ പി ടി എ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ ഗായത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ എൻ ഷീജ അധ്യക്ഷയായി. സിറിൽ ടി. ധന്യ എസ്, ധന്യ സി, സൗദ സി.വി എന്നിവർ ആശംസകൾ നേർന്നു.എച്ച് എം
കെ.പി. സാവിത്രി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉബൈദ് നന്ദിയും പറഞ്ഞു.