CHANGARAMKULAM
എസ്പിസി അംഗങ്ങൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
ചങ്ങരംകുളം: മൂക്കുതല ഗവൺമെന്റ് ഹയർ
സെക്കണ്ടറി സ്കൂൾ എസ്പിസി സമ്മർ ക്യാമ്പ്
സംഘടിപ്പിച്ചു.മെയ് 25,26,27 തിയ്യതികളിലായി നടന്ന്
വന്ന ക്യാമ്പ് വെള്ളിയാഴ്ച
സമാപിക്കും.മൂന്നാം ദിവസമായ വെള്ളിയാഴ്ച
പരിശീലനത്തിന്റെ ഭാഗമായി എസ്പിസി
വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ
സന്ദർശിച്ചു.ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ
ഷിജുമോൻ,സിപിഒ സുജന
സ്കൂൾ ലൈനർ കൂടിയായ സിപിഒ ശശികുമാർ
എംടിഎ പ്രസിഡണ്ട് രമ്യ,കമ്പനി കമാന്റർ അഗ്നിത
തുടങ്ങിയവർ നേതൃത്വം നൽകി.ചങ്ങരംകുളം
സ്റ്റേഷനിൽ എത്തിയ എസ്പിസി അംഗങ്ങൾക്ക്
ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ
മാർഗ്ഗനിർദേശങ്ങൾ നൽകി.ഇന്റോർ
ക്ലാസ്സുകൾ,മുന്ന് ദിവസമായി നടന്ന ക്യാമ്പിൽ
കായിക പരിശീലനം,പാസിങ് പരിശീലനം വിവിധ
വിഷയങ്ങളിൽ ക്ലാസ്സുകൾ എന്നിവയാണ് നടന്ന്
വരുന്നത്.